Kerala
ബ്രഹ്മപുരം തീപ്പിടുത്തം; കൊച്ചി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നാളെ
സ്വതന്ത്രരോ ബിജെപിയോ പിന്തുണച്ചാല്‍ മാത്രം പ്രമേയം പാസാകും
കൊച്ചി | ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി മേയര്‍ അനില്‍കുമാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം നാളെ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. സ്വതന്ത്രരോ ബിജെപിയോ പിന്തുണച്ചാല്‍ മാത്രം പ്രമേയം പാസാകും. 74 അംഗ കൗണ്‍സിലില്‍ സ്വതന്ത്രരടക്കം എല്‍ഡിഎഫിന് 36 പേരുടെ പിന്തുണയുണ്ട്. യുഡിഎഫിന് 32 പേരുടെ പിന്തുണയാണുളളത്.
തീപ്പിടുത്തത്തില്‍ മേയറും തദ്ദേശവകുപ്പുമാണ് വിഷയത്തില്‍ കുറ്റക്കാരെന്നാണ് യുഡിഎഫ് ആരോപണം. മാര്‍ച്ച് രണ്ടിന് വൈകിട്ട് ആണ് ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത്. 12 ദിവസമെടുത്താണ് തീ അണച്ചത്. 110 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുകയാണ് മാലിന്യ പ്ലാന്റ്. തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി കനത്ത പുകയില്‍ മുങ്ങിയിരുന്നു
---- facebook comment plugin here -----






