Connect with us

Kerala

ബിപിഎല്‍ വിഭാഗത്തിന് സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കാം

നിലവില്‍ ആനുകൂല്യം ലഭിക്കുന്നവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Published

|

Last Updated

പത്തനംതിട്ട  | പ്രതിമാസം 15000 ലിറ്ററില്‍ താഴെ ഉപഭോഗമുള്ള, ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ കുടിവെള്ളം ലഭിക്കാന്‍ ജനുവരി 31 വരെ വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫിസുകളിലോ ഓണ്‍ലൈന്‍ വഴിയോ അപേക്ഷ നല്‍കാം. പുതുതായി ആനുകൂല്യം ലഭിക്കേണ്ടവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. നിലവില്‍ ആനുകൂല്യം ലഭിക്കുന്നവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക്- http://bplapp.kwa.kerala.gov.in.  നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരിലും പുതുതായി അപേക്ഷിക്കുന്നവരിലും പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍, കുടിവെള്ള ചാര്‍ജ് കുടിശ്ശിക എന്നിവയുള്ളവര്‍ക്ക് ജനുവരി 31-നു മുന്‍പ് മീറ്റര്‍ മാറ്റി വയ്ക്കുകയും കുടിശ്ശിക അടയ്ക്കുകയും ചെയ്താല്‍ മാത്രമേ ആനുകൂല്യം അനുവദിക്കൂ.
കുടിവെള്ളത്തിന് അപേക്ഷിക്കാം

 

---- facebook comment plugin here -----

Latest