Kozhikode
പുസ്തക പ്രകാശനം
എഴുത്തുകാരി ഷീലാ ടോമി ആദ്യപ്രതി ഏറ്റുവാങ്ങി.

കോഴിക്കോട് | പ്രോഗ്രസ്സ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച വിനു നീലേരിയുടെ കവിതാ സമാഹാരമായ ‘കനൽമഴ’ പ്രകാശനം ചെയ്തു. വനിതാ സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ പ്രകാശനകർമം നിർവഹിച്ചു.എഴുത്തുകാരി ഷീലാ ടോമി ആദ്യപ്രതി ഏറ്റുവാങ്ങി.
ജാനമ്മ കുഞ്ഞുണ്ണി, പുരുഷൻ കടലുണ്ടി, ഡോ. യു ഹേമന്ത്കുമാർ, എ കെ രമേശ്, വിൽസൺ സാമുവൽ , ഷൈറ പി മാധവം, കെ ബൈജു ആശംസകളർപ്പിച്ചു.
രാജീവ് പെരുമൺ പുറ പുസ്തകം പരിചയപ്പെടുത്തി. വിനു നീലേരി പ്രതികരണം നടത്തി. ടി വി ലളിത പ്രഭ അധ്യക്ഷത വഹിച്ചു. വനിതാ സാഹിതി ജില്ലാ സെക്രട്ടറി വി ബിന്ദു സ്വാഗതവും ട്രഷറർ ആസ്യാ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
---- facebook comment plugin here -----