Connect with us

Kerala

ആലപ്പുഴ ചീഫ് മജിസ്‌ട്രേട്ട് കോടതിയില്‍ ബോംബ് ഭീഷണി

മെയിലില്‍ ഡി എം കെയെക്കുറിച്ചും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു.

Published

|

Last Updated

ആലപ്പുഴ| ആലപ്പുഴ ചീഫ് മജിസ്‌ട്രേട്ട് കോടതിയില്‍ ബോംബ് ഭീഷണി. തിങ്കള്‍ രാവിലെ പത്തരയോടെ കോടതിയുടെ ഔദ്യോഗിക ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. തിങ്കളാഴ്ച രാവിലെ കോടതിയില്‍ സയനൈഡ് ബോംബ് പൊട്ടുമെന്നും ആളുകള്‍ എത്രയും വേഗം രക്ഷപ്പെടണം എന്നായിരുന്നു സന്ദേശം. മെയിലില്‍ ഡിഎംകെയെക്കുറിച്ചും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. മുല്ലപ്പെരിയാര്‍ ഡാമില്‍ 12 ആര്‍ഡിഎക്‌സ് ബോംബുകള്‍ പൊട്ടുമെന്നും സന്ദേശത്തിലുണ്ടായിരുന്നു.

ജഡ്ജിയുടെ ചേംബറില്‍ കോടതി നടപടികള്‍ ആരംഭിക്കാനിരിക്കെയായിരുന്നു സംഭവം. തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. ജഡ്ജിയുടെ ചേംബറിലും കോടതി മുറിയിലും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു മണിക്കൂറോളം വൈകിയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. ഇമെയില്‍ ഉറവിടം സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു.

Latest