bomb blast
മണിപ്പൂരില്‍ സ്‌ഫോടനം; രണ്ട് മരണം
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് സ്‌ഫോടനം.
ഇംഫാല്‍ | മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ സ്‌ഫോടനം. ഒരു കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് സ്‌ഫോടനം.
ഗംഗ്പിമുവാല്‍ ഗ്രാമത്തില്‍ മോര്‍ട്ടാര്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമുള്ള പ്രധാന സംഭവമാണ് ഈ ബോംബ് സ്‌ഫോടനം.







