Kerala
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍
പ്രതികളുടെ ബോസ് എന്ന വിളിപ്പേര് മാത്രമായിരുന്നു പരാതിക്കാരിക്ക് അറിയാമായിരുന്നത്.
മലപ്പുറം | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതികളെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ സ്വദേശികളായ അബ്ദുള്‍ റാസിക് (36), ദിറാര്‍ (43) എന്നിവരാണ് പിടിയിലായത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചെങ്കിലും പോലീസിനെ കബളിപ്പിച്ച് പ്രതികള്‍ ഒളിവിലായിരുന്നു.പ്രതികളുടെ ബോസ് എന്ന വിളിപ്പേര് മാത്രമായിരുന്നു പരാതിക്കാരിക്ക് അറിയാമായിരുന്നത്. എന്നാല്‍ പോലീസിന്റെ വിശദമായ അന്വേഷണത്തിനൊടുവില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് പ്രതികളുടെ യഥാര്‍ത്ഥ പേരും വിലാസവും കണ്ടെത്തി പിടികൂടിയത്.
Content Highlights: Tanur police arrested Abdul Raziq and Dirar for sexually assaulting a woman under the guise of offering a foreign job in Malappuram. The suspects were hiding but were tracked down using scientific evidence. Police uncovered their identities after the victim only knew the main suspect by a nickname.






