Connect with us

black flag protest

കോഴിക്കോട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം

ഹോട്ടലിന് മുന്നില്‍വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരിങ്കൊടി കാണിച്ചിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട് | നഗരത്തില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം. എരഞ്ഞിപ്പാലം ജംഗ്ഷനില്‍ വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടിയുമായി വാഹനവ്യൂഹത്തിന് മുന്നിലേക്ക് ഓടിയെത്തിയത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വെസ്റ്റ്ഹില്ലിലെ ഗസ്റ്റ്ഹൗസില്‍ നിന്ന് സരോവരത്തെ ട്രൈപെന്റ ഹോട്ടലിലെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമ്പോഴായിരുന്നു പ്രതിഷേധം. ഹോട്ടലിന് മുന്നില്‍വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരിങ്കൊടി കാണിച്ചിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്തു.

വാഹനവ്യൂഹം എത്തുന്നതിന് മുമ്പ് കാരപ്പറമ്പില്‍ വെച്ച് രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. നഗരത്തില്‍ മൂന്ന് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്.

Latest