Connect with us

Kerala

കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; കോണ്‍ഗ്രസ്-കെഎസ് യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

വടകരയിലെ നവകേരള സദസ് കഴിഞ്ഞ് കോഴിക്കോട്ടേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം

Published

|

Last Updated

കോഴിക്കോട്  | മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കരിങ്കൊടി പ്രതിഷേധം. വെങ്ങാലിയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായെത്തിയത്. വടകരയിലെ നവകേരള സദസ് കഴിഞ്ഞ് കോഴിക്കോട്ടേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം

പ്രതിഷേധിച്ച അഞ്ചോളം വരുുന്ന യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ എലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. നാളെയും പ്രതിഷേധം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകര്‍ അറിയിച്ചു.

അതേസമയം കോഴിക്കോട് ജില്ലയിലെ 4 മണ്ഡലങ്ങളിലെ നവകേരള സദസ് പൂര്‍ത്തിയായി. നാദാപുരം നിയോജക മണ്ഡലം നവകേരള സദസ്സില്‍ 3985 നിവേദനങ്ങളാണ് ലഭിച്ചത്. പേരാമ്പ്ര നിയോജക മണ്ഡലം നവകേരള സദസ്സില്‍ 4316 നിവേദനങ്ങള്‍ സ്വീകരിച്ചു. കുറ്റ്യാടിയില്‍ 3963 നിവേദനങ്ങളും വടകരയില്‍ 2588 നിവേദനങ്ങളും ലഭിച്ചു

 

Latest