Connect with us

National

അരുണാചലിൽ തിരഞ്ഞെടുപ്പിന് മുമ്പേ പത്ത് സീറ്റിൽ വിജയിച്ച് ബി ജെ പി

കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അഞ്ച് സീറ്റുകളിലേക്ക് സ്ഥാനാർഥികളെ നിർത്തിയില്ല

Published

|

Last Updated

ഇറ്റാനഗർ | നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ അരുണാചൽ പ്രദേശിൽ പത്ത് സീറ്റിൽ വിജയിച്ച് ബി ജെ പി. മുഖ്യമന്ത്രി പേമഖണ്ഡു അടക്കം പത്ത് ബി ജെ പി സ്ഥാനാർഥികളാണ് വിജയിച്ചത്. ഈ മാസം 27നായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി.

കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അഞ്ച് സീറ്റുകളിലേക്ക് സ്ഥാനാർഥികളെ നിർത്തിയില്ല. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ അഞ്ച് സീറ്റുകളിൽ ബി ജെ പി ഇതര സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതോടെയാണ് പത്ത് സീറ്റുകൾ ബി ജെ പി കൈക്കലാക്കിയത്. പേമഖണ്ഡുവിനെ കൂടാതെ ഉപമുഖ്യമന്ത്രി ചൗന മേയ്ൻ, രതു തെഷി, ജിക്കെ ടാക്കോ, ന്യാതോ ദുകം, മുഷു മിതി, ഹേജ് അപ്പാ, തെഷി കസോ, ഡോംഗ്രു സിയോംഗ്ജു, ദസംഗ്ലു പുൾ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

60 അംഗ അരുണാചൽ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും ഒരുമിച്ചാണ് നടക്കുക.

---- facebook comment plugin here -----

Latest