Connect with us

Kerala

ആര്‍ എസ് എസ് പരിപാടിയില്‍ വി സി മാര്‍; വിമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ ബി ജെ പി രംഗത്ത്

രാഷ്ട്രീയ കാപട്യമെന്ന് രാജീവ് ചന്ദ്രശേഖര്‍, മുട്ടാന്‍ നില്‍ക്കേണ്ടെന്ന് കെ സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം | ആര്‍ എസ് എസ് പരിപാടിയില്‍ കേരളത്തിലെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി വി ഡി സതീശനെതിരെ ബി ജെ പി നേതാക്കള്‍ രംഗത്ത്. വി ഡി സതീശന്റെ നിലപാട് കടുത്ത രാഷ്ട്രീയ കാപട്യമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മതനിരപേക്ഷതയെക്കുറിച്ച് വൈസ് ചാന്‍സലര്‍മാരെ ഉപദേശിക്കാന്‍ ഇറങ്ങുന്ന മുഖ്യമന്ത്രി, തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണെന്ന യാഥാര്‍ഥ്യം സൗകര്യപൂര്‍വ്വം മറക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.

വെറുതെ ആര്‍ എസ് എസുമായി മുട്ടാന്‍ നില്‍ക്കേണ്ടെന്നും വി ഡി സതീശനും മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും വരാന്‍ പോകുന്നതെന്നും മുന്‍ പ്രസിഡന്റ് കെ സുരേന്ദ്രനും പറഞ്ഞു. വി ഡി സതീശന്‍ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുന്‍പ് കേരളത്തിലെ ബാക്കി വരുന്ന എല്ലാ വിസിമാരും ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രഭാഷണം കേള്‍ക്കാന്‍ എത്തും. വി ഡി സതീശനെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്യിച്ചതും ഒരു ആര്‍എസ്എസുകാരന്‍ തന്നെയാണ് വി ഡി സതീശന്റെ രാജി സ്വീകരിക്കുന്നതും ഒരു ആര്‍ എസ് എസുകാരന്‍ തന്നെയായിരിക്കുമെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

---- facebook comment plugin here -----

Latest