Connect with us

Kerala

വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കളുടെ കുത്തിതിരിപ്പ്; മന്ത്രി മുഹമ്മദ് റിയാസ്

കേരളം ആവശ്യപ്പെടുന്നത് ഔദാര്യമല്ല മറിച്ച് അവകാശമാണ്

Published

|

Last Updated

പത്തനംതിട്ട | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ കേന്ദ്രസഹായം വൈകാന്‍ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിത്തിരുപ്പുകൊണ്ടാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിനൊപ്പം ഇടത് സര്‍ക്കാരിനോട് അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കുകയാണെന്നും മന്ത്രി ആരോപിച്ചു.

മറ്റുള്ള സ്ഥലങ്ങളില്‍ ദുരന്തം ഉണ്ടായപ്പോള്‍ സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്. പ്രധാനമന്ത്രി കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായത്തോട് പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. കേരളം ആവശ്യപ്പെടുന്നത് ഔദാര്യമല്ല മറിച്ച് അവകാശമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

എഡിജിപി വിഷയത്തില്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയല്ല. മുഖ്യമന്ത്രിയെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടായി. വേണ്ടസമയത്ത് മുഖ്യമന്ത്രി മറുപടി പറയുമെന്നും റിയാസ് പറഞ്ഞു.

Latest