Connect with us

National

യോഗീ സര്‍ക്കാറിനെ അഴിമതി നിറഞ്ഞ സര്‍ക്കാറെന്ന് വിമര്‍ശിച്ചു; ബി ജെ പി. എം എല്‍ എക്ക് കാരണം കാണിക്കല്‍ നോട്ടീസ്

നടപടി ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ നിര്‍ദേശപ്രകാരം

Published

|

Last Updated

ലക്‌നോ | യോഗീ ആദിത്യനാഥ് സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയതിന് ഉത്തര്‍പ്രദേശില്‍ എം എല്‍ എക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് ബി ജെ പി സംസ്ഥാന നേതൃത്വം. ഗാസിയാബാദ് ജില്ലയിലെ ലോണി നിയമസഭാ മണ്ഡലത്തിലെ എം എല്‍ എയായ നന്ദ് കിഷോര്‍ ഗുര്‍ജാറിനാണ് നോട്ടീസയച്ചത്. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് യോഗിയുടേത് എന്നായിരുന്നു നന്ദ് കിഷോര്‍ ഗുര്‍ജാര്‍ തുറന്നടിച്ചത്.

ഉദ്യോഗസ്ഥന്‍മാര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഖജനാവ് കൊള്ളയടിക്കുകയുമാണെന്നും എം എല്‍ എ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഇത്തരം പ്രസ്താവനകളും പ്രവൃത്തികളും പാര്‍ട്ടിയുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര സിംഗ് ചൗധരി അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു.

ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ നിര്‍ദേശപ്രകാരം ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. ലോണിയില്‍ സംഘടിപ്പിച്ച കലശയാത്രക്കിടെ എം എല്‍ എയുടെ അനുയായികള്‍ പോലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദ കിഷോര്‍ യോഗിക്കെതിരെ രംഗത്തെത്തിയത്.

---- facebook comment plugin here -----

Latest