Connect with us

Kerala

ചാലക്കുടിയില്‍ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു

Published

|

Last Updated

ചാലക്കുടി |  ദേശീയപാത കൊടകരക്ക് സമീപം കാറിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പോട്ട ആശ്രമത്തിന് സമീപം മേനാച്ചേരി വീട്ടില്‍ ജോണി(68)ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.15ഓടെ പേരാമ്പ്ര അപ്പോള ടയേഴ്‌സിന് സമീപമായിരുന്നു സംഭവം.

തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോണിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

---- facebook comment plugin here -----

Latest