Connect with us

Kerala

ആലപ്പുഴയില്‍ ബിഹാര്‍ സ്വദേശിനി സൈക്കിളില്‍ നിന്ന് വീണു മരിച്ചു

ഭര്‍ത്താവ് ലഡുവും ഇളയകുഞ്ഞും സൈറയും സൈക്കിളില്‍ പച്ചക്കറി വാങ്ങാനായി പോകുമ്പോള്‍ കുഞ്ഞ് വീഴുകയും രക്ഷിക്കാനായി ശ്രമിക്കവെ സൈറ റോഡിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു.

Published

|

Last Updated

ആലപ്പുഴ| ആലപ്പുഴയില്‍ സൈക്കിളില്‍ നിന്ന് വീണ് ബിഹാര്‍ സ്വദേശിനിയ്ക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശി സൈറ ഹാത്തൂന്‍ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറാണ് ഭര്‍ത്താവ് ലഡു. ഇന്നലെ രാത്രിയാണ് മാന്നാറില്‍ വെച്ച് സൈറ അപകടത്തില്‍പെട്ടത്. സൈറ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ഒമ്പതും മൂന്നും രണ്ടും വയസുള്ള മൂന്ന് പെണ്‍ കുഞ്ഞുങ്ങളും പിതാവും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ കാത്തിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ഇവരുടെ ആഗ്രഹം.

ആറു വര്‍ഷത്തോളമായി കുടുംബം കേരളത്തില്‍ താമസിച്ചുവരികയാണ്. സൈറയുടെ ഭര്‍ത്താവ് ലഡുവും ഇളയകുഞ്ഞും സൈറയും സൈക്കിളില്‍ പച്ചക്കറി വാങ്ങാനായി പോകുമ്പോള്‍ കുഞ്ഞ് വീഴുകയും രക്ഷിക്കാനായി ശ്രമിക്കവെ സൈറ റോഡിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു. തലയ്ക്കേറ്റ മുറിവ് ഗുരുതരമായിരുന്നതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. മാന്നാറിലെ ചെന്നിത്തലയില്‍ വാടകയ്ക്കാണ് ഇവര്‍ താമസിക്കുന്നത്. ലഡു ജോലി ചെയ്യുന്ന കമ്പനിയിലെ ഉടമയെ സഹായത്തിനായി വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

 

 

---- facebook comment plugin here -----

Latest