Connect with us

National

മധ്യപ്രദേശില്‍ പിക്അപ്പ് ട്രക്ക് മറിഞ്ഞ് എസ്യുവിയില്‍ ഇടിച്ചു; 15 പേര്‍ മരിച്ചു

അപകടത്തില്‍ പരുക്കേറ്റ 12 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു

Published

|

Last Updated

ഭോപ്പാല്‍| മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ഇന്‍ഡോര്‍-അഹമ്മദാബാദ് ദേശീയ പാതയില്‍ വാഹനാപകടം. അമിത വേഗതയിലെത്തിയ പിക്അപ്പ് ട്രക്ക് മറിഞ്ഞ് എസ്യുവിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 15 പേര്‍ മരിച്ചു. 35 ഓളം തൊഴിലാളികളുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാത്രി 8.30-ഓടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട പിക്അപ്പ് മൂന്നോ നാലോ പ്രാവശ്യം മറിഞ്ഞ ശേഷം റോഡിന്റെ എതിര്‍വശത്തേക്ക് തെന്നിമാറി എസ്യുവിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ 12 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ 10 പേരെ വിദഗ്ധ ചികിത്സയ്ക്കായി ഇന്‍ഡോറിലെ ആശുപത്രിയിലേക്ക് മാറ്റി.

 

Latest