Connect with us

covaxin

കൊവാക്‌സീന് ശേഷം പാരസെറ്റാമോള്‍ സ്വീകരിക്കേണ്ടെന്ന് ഭാരത് ബയോടെക്

'ചില വാക്‌സിന്‍ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് കൊവാക്‌സിന്‍ നല്‍കിയ ശേഷം 500 എം ജി പാരസെറ്റമോള്‍ ഗുളികള്‍ നല്‍കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്'

Published

|

Last Updated

ബെംഗളൂരു | കൊവാക്സിന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികള്‍ക്ക് പാരസെറ്റാമോളോ വേദന സംഹാരികളോ നല്‍കേണ്ടെതില്ലെന്ന് ഭാരത് ബയോടെക്.

ചില വാക്‌സിന്‍ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് കൊവാക്‌സിന്‍ നല്‍കിയ ശേഷം 500 എം ജി പാരസെറ്റമോള്‍ ഗുളികള്‍ നല്‍കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത്തരത്തില്‍ വേദന സംഹാരികളോ പാരസെറ്റാമോളോ നല്‍കേണ്ടിതില്ലെന്ന് കൊവാക്‌സീന്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു.

അതേസമയം, ഏകദേശം 30,000 പേരില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 10 മുതല്‍ 20 ശതമാനം വരെ പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരില്‍ ഭൂരിഭാഗം പേര്‍ക്കും നേരിയ തോതിലാണ് പാര്‍ശ്വഫലങ്ങള്‍ ഉള്ളത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ അത് മാറുകയും ചെയ്തു. അതിനാല്‍ മരുന്നുകള്‍ കഴിക്കേണ്ട സാഹചര്യമില്ലെന്നും കമ്പനി അറിയിച്ചു.

Latest