bangaluru explosion
ബെംഗളുരു കഫേ സ്‌ഫോടനം: ബാഗ് കൊണ്ടുവച്ചത് 28-30 വയസ്സുള്ള ആളാണെന്ന് കണ്ടെത്തി
യു എ പി എ ചുമത്തി പ്രത്യേക സംഘം അന്വേഷിക്കുമെന്നു ഡി കെ ശിവകുമാര്‍

ബെംഗളൂരു | ബെംഗളൂരു ഐ ടി പി എല്‍ റോഡിലെ കഫേയില്‍ സ്‌ഫോടനം നടന്ന ബാഗ് കൊണ്ടുവച്ചത് 28-30 വയസ്സുള്ള ആളാണെന്ന് കണ്ടെത്തി. ഇയാള്‍ റവ ഇഡ്ലി വാങ്ങിയെങ്കിലും കഴിച്ചില്ല. ബാഗ് കൊണ്ട് വച്ച് സ്ഥലത്ത് നിന്ന് ഇയാള്‍ പിന്നീട് കടന്ന് കളഞ്ഞതായും കണ്ടെത്തിയെന്നു പോലീസ് അറിയിച്ചു.
എന്നാല്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. എല്ലാവരും അപകടനില തരണം ചെയ്തു കഴിഞ്ഞു. തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായത്. സംഭവത്തില്‍ യു എ പി എ കേസ് രജിസ്റ്റര്‍ ചെയ്താണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നതെന്നു കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.
ബാഗ് കൊണ്ടുവെച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങളില്‍ മുഖം വ്യക്തമാണ്. ബസ്സില്‍ നിന്ന് പ്രതിയുമായി സാദൃശ്യമുള്ള ഒരാള്‍ നടന്നു വരുന്നത് ഒരു സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടും ഒരാള്‍ ആണോ എന്ന പരിശോധന തുടരുകയാണ്. ക്രൈംബ്രാഞ്ച് എട്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണെന്നും നഗരത്തില്‍ നിരീക്ഷണം ശക്തമായി തുടരുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.