Connect with us

west bengal

ബംഗാളില്‍ ഭരണഘടനയെ അനുസരിക്കുന്നില്ല; സംസ്ഥാനം ജനാധിപത്യത്തിന്റെ ഗ്യാസ് ചേംബര്‍ എന്ന് ഗവര്‍ണര്‍

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ തലവനായ മുന്‍ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി തന്റെ മനുഷ്യാവകാശ കമ്മീഷന്‍ ഐ സി യുവിലാണ് എന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | പശ്ചിമ ബംഗാള്‍ ജനാധിപത്യത്തിന്റെ ഗ്യാസ് ചേംബര്‍ ആണെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. തങ്ങള്‍ അനുഭവിക്കുന്ന ഭീതി പുറത്ത് പറയാന്‍ പോലും ഭയക്കുന്ന ജനതയായി ബംഗാളിലെ ആളുകള്‍ മാറിയിരിക്കുന്നു. മേയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നതിന് പിന്നാലെ വ്യാപകമായി സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ നടന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ തലവനായ മുന്‍ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി തന്റെ മനുഷ്യാവകാശ കമ്മീഷന്‍ ഐ സി യുവിലാണ് എന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനല്‍ നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളില്‍ ഭരണഘടന പിന്തുടരുന്നില്ല. ഗവര്‍ണ്ണര്‍ എന്ന നിലയില്‍ താന്‍ രണ്ട് വട്ടം നിയമസഭയെ അഭിസംബോധന ചെയ്തപ്പോള്‍ രണ്ട് തവണയും അത് തടസ്സപ്പെടുത്തിയെന്നും അദ്ദേഹം തുറന്നടിച്ചു. ഒരു ഡസനിലേറെ സര്‍വകലാശാലകളില്‍ വി സി ആയ താന്‍ അറിയാതെ നിയമനം നടത്തി. സംസ്ഥാനവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഗവര്‍ണറെ മുഖവിലക്ക് എടുത്തുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

---- facebook comment plugin here -----

Latest