Connect with us

Kuwait

വിശുദ്ധറമളാനെ നിറഞ്ഞ മനസോടെ സ്വീകരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം : പേരോട് അബ്ദുറഹ്മാന്‍ സഖാഫി

ഐ സി എഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റിക്ക് കീഴില്‍  ' റമളാനിലേക്ക് ' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

കുവൈത്ത് സിറ്റി | ആത്മ സംസ്‌കരണത്തിന്റെയും സഹനത്തിന്റെയും ക്ഷമയുടെയും വൃതശുദ്ധിയുടെയും മഹനീയ ദിനരാത്രങ്ങാളാണ് കടന്ന് വരുന്നതെന്നും പശ്ചാതാപ മനസോടെ പുണ്യ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ തയാറാവണമെന്നും പേരോട് അബ്ദുറഹ്മാന്‍ സഖാഫി.

ഐ സി എഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റിക്ക് കീഴില്‍  ‘ റമളാനിലേക്ക് ‘ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രവാസ ജീവിതം നമുക്കൊരു അനുഗ്രമാണ്. പ്രവാസ ജീവിതത്തില്‍  ലഭിക്കുന്ന സമയവും സമ്പത്തും റബ്ബിന്റെ പൊരുത്തത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ ഐ സി എഫ് പ്രസിഡന്റ് അലവി സഖാഫി തേഞ്ചേരി അധ്യക്ഷനായി. കാവനൂര്‍ അഹ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുള്ള വടകര സ്വഗതവും അബ്ദുല്‍ റസാക്ക് സഖാഫി നന്ദിയും പറഞ്ഞു.

Latest