Connect with us

Ongoing News

കാര്യവട്ടത്ത് ബാറ്റിംഗ് കാർണിവൽ

ഗില്ലിന് സെഞ്ച്വറി, കോലിക്ക് അർധ സെഞ്ച്വറി

Published

|

Last Updated

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ്  സ്റ്റേഡിയത്തിൽ  നടക്കുന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ഓപണർ ശുഭ്മാൻ ഗിൽ സെഞ്ച്വറി നേടി. 116 റൺസാണ് നേടിയത്.

35 ഓവറിൽ രണ്ടു വിക്കറ്റിന് 235 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമ 42 റൺസ് നേടി പുറത്തായി. അർധ സെഞ്ച്വറി നേടിയ വിരാട് കോലി 66 റൺസുമായി തുടരുകയാണ്. ഒരു റൺസുമായി ശ്രേയസ്സ് അയ്യരാണ് മറുതലക്കൽ.