Connect with us

Kerala

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടും

നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയുണ്ടായിരുന്ന സമയം ഇനി രാവിലെ 10 മുതല്‍ രാത്രി 12 വരെയാക്കും.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയുണ്ടായിരുന്ന സമയം ഇനി രാവിലെ 10 മുതല്‍ രാത്രി 12 വരെയാക്കും.

ബിസിനസ്, പ്രൊഫഷണല്‍ മീറ്റിങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക അനുമതിയോടെ ബാറുകള്‍ പുലര്‍ച്ചെ 3 വരെ പ്രവര്‍ത്തിപ്പിക്കാനാകും. ഇതിനായി വാര്‍ഷിക ലൈസന്‍സ് ഫീസിന് പുറമെ 5 ലക്ഷം രൂപ അധികമായി നല്‍കേണ്ടതുണ്ട്.

MICE ടൂറിസം മേഖലകളിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് സമയപരിധിയില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ടൂറിസം മേഖലയിലെ ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്.

തീരുമാനത്തിന് മുന്‍പ് സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ചര്‍ച്ചകളും നടന്നിരുന്നു. ഇന്ന് തന്നെ എക്സൈസ് കമ്മീഷണറുടെ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് വിവരം.

Latest