Connect with us

Ongoing News

നെതര്‍ലന്‍ഡ്‌സിനെ 25 റണ്‍സിന് തോല്‍പ്പിച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശ് മുന്നോട്ടുവച്ച 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതര്‍ലന്‍ഡ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

Published

|

Last Updated

കിംഗ്‌സ്ടൗണ്‍ | ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ 25 റണ്‍സിന് തോല്‍പ്പിച്ച് ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുന്നോട്ടുവച്ച 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതര്‍ലന്‍ഡ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

സൈബ്രാന്‍ഡ് ഏംഗല്‍ബ്രെറ്റ് (22 പന്തില്‍ 33), വിക്രംജിത്ത് സിങ് (16ല്‍ 26), സ്‌കോട്ട് എഡ്വേഡ്‌സ് (23ല്‍ 25) എന്നിവര്‍ നെതര്‍ലന്‍ഡ്‌സിനായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ബംഗ്ലാ ബൗളര്‍മാരില്‍ റിഷാദ് ഹൊസൈന്‍ മൂന്നും തസ്‌കിന്‍ അഹമ്മദ് രണ്ടും മഹ്മുദല്ല ഒന്നും വിക്കറ്റെടുത്തു.

നേരത്തെ, 46 പന്തില്‍ 64 റണ്‍സെടുത്ത ഷാകിബ് അല്‍ ഹസ്സന്‍, 26 പന്തില്‍ 35 നേടിയ തന്‍സിദ് ഹസ്സന്‍, മഹ്മുദല്ലാ (21 പന്തില്‍ 25) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ബംഗ്ലാദേശ് 159ല്‍ എത്തിയത്. പോള്‍ വാന്‍ മീകെരന്‍ (2), ആര്യന്‍ ദത്ത് (2), ടിം പ്രിംഗ്ലെ (ഒന്ന്) എന്നിവരാണ് നെതര്‍ലന്‍ഡ്‌സിനായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

Latest