Connect with us

Kerala

ബാണാസുര സാഗര്‍ ഡാം നാളെ തുറക്കും; ഇടമലയാര്‍ ചൊവ്വാഴ്ചയും

രാവിലെ എട്ടിനാണ് ഡാം തുറക്കുക

Published

|

Last Updated

കല്‍പ്പറ്റ  | റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ബാണാസുര സാഗര്‍ ഡാം നാളെ തുറക്കും. രാവിലെ എട്ടിനാണ് ഡാം തുറക്കുക. ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്റില്‍ 35 ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. 773.60 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.

ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടമലയാര്‍ അണക്കെട്ട് ചൊവാഴ്ച്ച തുറക്കും. ഇന്ന് രാത്രിയോടെ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. ആദ്യം 50 ക്യുമെക്സ് ജലവും പിന്നീട് 100 ക്യുമെക്സ് ജലവും ഒഴുക്കിവിടും. അതേ സമയം പെരിയാര്‍ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ രേണു രാജ് പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു തുടങ്ങി. ജലനിരപ്പ് 138.35 അടിയായി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വെള്ളത്തിന്റെ അളവ് കൂട്ടിയത്. സെക്കന്റില്‍ 3119 ഘനയടി ആയാണ് കൂട്ടിയത്. ആറു ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറിയേക്കും. ഇതേത്തുടര്‍ന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ട്

Latest