Connect with us

Kerala

ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളോട് അധ്യാപികയുടെ വിവേചനം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

അധ്യാപികയുടെ നിരന്തരമായ അവഗണനയെത്തുടര്‍ന്ന് ആറാം ക്ലാസിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ പഠനം പാതിവഴിയില്‍ നിര്‍ത്തിയിരുന്നു

Published

|

Last Updated

പാലക്കാട് | കഞ്ചിക്കോട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളോട് അധ്യാപിക വിവേചനപരമായി പെരുമാറിയെന്ന പരാതിയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്‌കൂളിലെ അധ്യാപികയായ പത്മിനിക്കെതിരെയാണ് ഗുരുതരമായ ആരോപണമുയര്‍ന്നിരിക്കുന്നത്.

അധ്യാപികയുടെ ഭാഗത്തുനിന്നുള്ള നിരന്തരമായ അവഗണനയെത്തുടര്‍ന്ന് ആറാം ക്ലാസില്‍ പഠിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ പഠനം പാതിവഴിയില്‍ നിര്‍ത്തിയിരുന്നു.

ഈ അധ്യയനവര്‍ഷം സ്‌കൂളില്‍ പ്രവേശനം നേടി പഠനം ആരംഭിച്ച സഹോദരങ്ങളെ അധ്യാപിക ക്ലാസില്‍നിന്ന് പുറത്താക്കിയെന്നും ഇതര സംസ്ഥാനക്കാരായ കുട്ടികളെ  സ്‌കൂളില്‍ പഠിപ്പിക്കില്ലെന്ന് അധ്യാപിക പറഞ്ഞതായും കുട്ടികളുടെ അമ്മ പറഞ്ഞു.
വിഷയം ഗൗരവത്തിലെടുത്ത കമ്മീഷന്‍ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

 

Content Highlights: Kerala Child Rights Commission registered a case against a teacher at Kanjikode School in Palakkad for discriminating against migrant students. The mother alleged her children were forced out of class. The commission has ordered a detailed investigation into the matter.

 

Latest