Connect with us

Kozhikode

റമസാന്‍ 17 ന് നോളജ് സിറ്റിയില്‍ ബദ്‌ർ ആത്മീയ സമ്മേളനം

Published

|

Last Updated

നോളജ് സിറ്റി | റമസാന്‍ 17 ബദ്ര്‍ ദിനത്തില്‍ നോളജ് സിറ്റിയില്‍ ആത്മീയ സമ്മേളനം സംഘടിപ്പിക്കുന്നു. ബദ്ര്‍ ദിനമായ ഏപ്രില്‍ 19 ചൊവ്വാഴ്ച ളുഹ്‌റ് നിസ്‌കാര ശേഷം മര്‍കസ് നോളജ് സിറ്റി കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പരിപാടികള്‍ക്ക് സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലിയുടെ പ്രാര്‍ഥനയോടെ തുടക്കമാകും. തുടര്‍ന്ന് അബൂബക്കര്‍ സഖാഫി പന്നൂര്‍ ആമുഖ പ്രഭാഷണവും, ‘ബദ്രീങ്ങള്‍ ത്യാഗങ്ങള്‍ മാതൃകകള്‍’ എന്ന വിഷയത്തില്‍ കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാരുടെ ബദ്ര്‍ പ്രഭാഷണവും നടക്കും.

വൈകിട്ട് മൂന്നിന് അശ്‌റഫ് സഖാഫി പുന്നത്ത്, ഡോ. കെ സി അബ്ദുറഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബദ്രീങ്ങളെ പാടിപ്പുകഴ്ത്തുന്ന ‘ബദ്ര്‍; പാട്ടും പറച്ചിലും’, അസറിനു ശേഷം ഖത്മുല്‍ ഖുര്‍ആനും പ്രാര്‍ഥനയും നടക്കും. അഞ്ചിന് ‘അസ്മാഉല്‍ ബദ്ര്‍; ആഴവും അനുഭവങ്ങളും’ എന്ന വിഷയത്തില്‍ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന അസ്മാഉല്‍ ബദര്‍ പ്രാര്‍ഥനക്കും അദ്ദേഹം നേതൃത്വം നല്‍കും. സമൂഹ നോമ്പ് തുറയും ഉണ്ടാകും. പിന്നീട് നടക്കുന്ന അസ്മാഉല്‍ ഹുസ്‌ന ദുആ, റാതിബുല്‍ ഹദ്ദാദ് എന്നിവക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ നേതൃത്വം നല്‍കും. തറാവീഹ് നിസ്‌കാര ശേഷമുള്ള സമാപന സെഷനില്‍ സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നിര്‍വഹിക്കും. ഡോ. അബ്ദുല്‍ ഹകിം അസ്ഹരിയുടെ ആമുഖ പ്രഭാഷണവും സി മുഹമ്മദ് ഫൈസിയുടെ ഉദ്ഘാടന പ്രഭാഷണവും നടക്കും.

ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. അവസാനം നടക്കുന്ന ബദ്ര്‍ മൗലിദ്, ബദ്ര്‍ മാല, ഹള്‌റ, ദുആ എന്നിവക്ക് സയ്യിദ് ശിഹാബുദ്ധീന്‍ മുത്തനൂര്‍ നേതൃത്വം നല്‍കും.

 

Latest