Connect with us

Kerala

സര്‍ക്കാറിനും പരാതിക്കാരിക്കും തിരിച്ചടി; എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

കുന്നപ്പളളിയുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു സര്‍ക്കാറിന്റെ ആവശ്യം

Published

|

Last Updated

കൊച്ചി |  ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പളളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സര്‍ക്കാറിന്റെ ഹരജി ഹൈക്കോടതി തള്ളി. കുന്നപ്പളളിയുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു സര്‍ക്കാറിന്റെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരി നല്‍കിയ ഹരജിയും തളളി

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കര്‍ശന ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ട് പോകരുത്, ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം,ഫോണും പാസ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കണം,തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തുടങ്ങിയവയാണ് ഉപാധികളായി കോടതി മുന്നോട്ട് വെച്ചത്.

കഴിഞ്ഞ സെപ്തംബറില്‍ എല്‍ദോസ് കുന്നപ്പിള്ളി തന്നെ ഈ വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.എല്‍ദോസിന്റെ കുടുംബം വീട്ടില്‍ ഇല്ലാത്തപ്പോള്‍ ഇവിടെ എത്തിച്ച് പീഡിപ്പിച്ചെന്നാണ് മൊഴി.

 

---- facebook comment plugin here -----

Latest