Connect with us

National

സുപ്രീംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ പത്രപരസ്യവുമായി ബാബ രാംദേവ്

പരസ്യത്തില്‍ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണനും നിരുപാധികം മാപ്പപേക്ഷിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി|പതഞ്ജലി ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ സുപ്രീംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ പരസ്യവുമായി ബാബ രാംദേവ്. ബുധനാഴ്ചയാണ് പത്രങ്ങളില്‍ രാംദേവിന്റെയും ആചാര്യ ബാലകൃഷ്ണന്റെയും പുതിയ മാപ്പപേക്ഷ പ്രത്യക്ഷപ്പെട്ടത്. പരസ്യത്തില്‍ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണനും നിരുപാധികം മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. മാപ്പപേക്ഷ പരസ്യം ചെറുതായി നല്‍കരുതെന്ന സുപ്രീംകോടതി നിര്‍ദേശത്തെതുടര്‍ന്ന് പരസ്യം കൂടുതല്‍ വലിപ്പത്തിലാണ് നല്‍കിയിരിക്കുന്നത്.

പരസ്യത്തില്‍ ഇരുവരും തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും വ്യക്തിപരമായും പതഞ്ജലി ആയുര്‍വേദയുടെ പേരിലും മാപ്പ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ 67 പത്രങ്ങളില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചുവെന്നും ഇതിന് 10 ലക്ഷം രൂപ ചെലവായെന്നും രാംദേവ് അറിയിച്ചിരുന്നു. കൂടുതല്‍ പരസ്യം പ്രസിദ്ധീകരിക്കാന്‍ തയാറാണെന്നും വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് സുപ്രീംകോടതി സാധാരണ വലിപ്പത്തിലുള്ള പരസ്യം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ പത്രങ്ങളിലെ പരസ്യങ്ങള്‍ കോടതി മുമ്പാകെ സമര്‍പ്പിക്കാനും ഉത്തരവിട്ടു. സുപ്രീം കോടതിയുടെ വിലക്ക് മറികടന്ന്, അലോപ്പതി മരുന്നുകള്‍ക്കും വാക്‌സിനേഷനുമെതിരെ പത്രപരസ്യം നല്‍കിയ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്‌സിനെയും ഇതിനെതിരെ നടപടി എടുക്കാത്ത കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായ ഭാഷയില്‍ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

 

 

 

---- facebook comment plugin here -----

Latest