Connect with us

International

ആല്‍പ്‌സ് പര്‍വത നിരകളില്‍ ഹിമപാതം; ആറ് പര്‍വതാരോഹകര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരുക്ക്

19 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ നടന്നുവരികയാണ്.

Published

|

Last Updated

റോമെ | ഇറ്റലിയില്‍ ആല്‍പ്‌സ് പര്‍വത നിരകളിലുണ്ടായ ശക്തമായ ഹിമപാതത്തില്‍ ആറുപേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 19 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ നടന്നുവരികയാണ്. പര്‍വതാരോഹകരാണ് അപകടത്തില്‍ പെട്ടത്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തിരച്ചില്‍ നടക്കുന്നത്.

കിഴക്കന്‍ ഇറ്റാലിയന്‍ ആല്‍പ്‌സിലെ ട്രെന്റോ, വെനെറ്റോ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഡോളോമൈറ്റ്‌സിലെ ഏറ്റവും ഉയരം കൂടിയ ഹിമാനിയിലാണ് ഹിമപാതമുണ്ടായത്. മേഖലയില്‍ അടുത്ത ദിവസങ്ങളിലായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.