Kerala
ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധന; ചര്‍ച്ച ഇന്ന്
തിരുവനന്തപുരം | ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംഘടനാ പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ രാവിലെ 10നാണ് ചര്‍ച്ച. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച നടക്കുക. ഗതാഗത വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.
നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംഘടനകള്‍ നേരത്തെ നിവേദനം നല്‍കിയിരുന്നു. ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.







