Connect with us

Kerala

കോതമംഗലത്ത് മ്ലാവ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

എറണാകുളം പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ കളപ്പാറ ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്.

Published

|

Last Updated

കോതമംഗലം | രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കുട്ടംപുഴ പഞ്ചായത്തിലെ മാമലകണ്ടം എളംബ്ലാശ്ശിരി പറമ്പില്‍ പിഎന്‍ വിജില്‍ (41) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

എറണാകുളം പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ കളപ്പാറ ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ചതോടെ വണ്ടി മറിയുകയായിരുന്നു. ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ടാണ് വിജിലിന് ഗുരുതരമായി പരുക്കേറ്റത്. ഉടന്‍ തന്നെ യാത്രക്കാരും
വനപാലകരും ചേര്‍ന്ന് യുവാവിനെ കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

Latest