Connect with us

Kerala

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസറ്റില്‍

കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടില്‍ ജോജി കെ തോമസ് (45) ആണ് അറസ്റ്റിലായത്.

Published

|

Last Updated

പാല | ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടില്‍ ജോജി കെ തോമസ് (45) ആണ് അറസ്റ്റിലായത്. പുലിയന്നൂരിലെ ഇവരുടെ വീട്ടില്‍ വച്ചുണ്ടായ വാക്കേറ്റത്തിനിടെ ജോജി വാക്കത്തിയെടുത്ത് ഭാര്യയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. കൃത്യത്തിനു ശേഷം ജോജി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

പോലീസ് നടത്തിയ തിരച്ചിലില്‍ പ്രതിയെ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടുകയായിരുന്നു.

പാലാ സ്റ്റേഷന്‍ എസ് എച്ച് ഒ. ജോബിന്‍ ആന്റണി, എസ് ഐ. വി എല്‍ ബിനു, സി പി ഒമാരായ രഞ്ജിത്ത്, അരുണ്‍കുമാര്‍, ശ്യാം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

 

Latest