Connect with us

National

ബോളിവുഡ് താരം വിദ്യാ ബാലന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം

മുബൈപോലീസിലാണ് വിദ്യാ ബാലന്‍ പരാതി നല്‍കിയിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ബോളിവുഡ് താരം വിദ്യാ ബാലന്റെ പേരില്‍ പണം തട്ടാനായി ശ്രമിച്ചതായി പരാതി. താരത്തിന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മിച്ച് അതുവഴി ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചെന്നാണ് പരാതി. മുബൈപോലീസിലാണ് വിദ്യാ ബാലന്‍ പരാതി നല്‍കിയിരിക്കുന്നത്.

താരത്തിന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ അജ്ഞാതന്‍ പിന്നീട് മെയില്‍ അക്കൗണ്ടും തുടങ്ങി. ഇതുവഴി ബോളിവുഡിലെ നിരവധിയാളുകളെ ഇയാള്‍ ബന്ധപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. നടിയുടെ പരാതിയില്‍ മുംബൈ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം വ്യാജ അക്കൗണ്ടിനെക്കുറിച്ച് നടി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും വിദ്യാ ബാലന്‍ ആവശ്യപ്പെട്ടിരുന്നു.

 

---- facebook comment plugin here -----

Latest