Connect with us

Kerala

കൊച്ചിയില്‍ കത്തികാണിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

യുവാവിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

Published

|

Last Updated

കൊച്ചി  | കൊച്ചിയില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ ജിന്‍സണ്‍, നിതിന്‍ എന്നിവരാണ് ്‌റസ്റ്റിലായത്.

യുവാവിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെ പിന്നാലെ തോപ്പുംപടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ ഒരു പ്രതിയെ കൂടി പിടിയിലാകാനുണ്ട്.

Latest