Connect with us

akg centare attack

ആക്രമണം സി പി എമ്മിനെതിരായ ആസൂത്രണത്തിന്റെ ഭാഗം: കാനം രാജേന്ദ്രന്‍

പിന്നില്‍ കോണ്‍ഗ്രസുകാരെന്ന് ന്യായമായും സംശയം: കൃഷ്ണന്‍കുട്ടി

Published

|

Last Updated

തിരുവനന്തപുരം|  എ കെ ജി സെന്റര്‍ ആക്രമണം സി പി എമ്മിനും സംസ്ഥാന സര്‍ക്കാറിനുമെതിരായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടി ഓഫീസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കാന്‍ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിച്ച കാര്യമാണ്. ഇതാണ് പരസ്യമായി ലംഘിക്കപ്പെട്ടത്. പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്‌നത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വളരെ ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നു, എ കെ ജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും ബി ജെ പി യും ചേര്‍ന്ന് നടത്തിയ ആക്രമണമാവമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു. പോലീസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരട്ടെ. അപലപനീയമായ സംഭവമാണിത്. തൃക്കാക്കര തിരഞ്ഞെടുപ്പു മുതല്‍ കോണ്‍ഗ്രസ്- ബി ജെ പി രഹസ്യ സഖ്യമുണ്ട്. ഏത് പാര്‍ട്ടി ഓഫീസിന് നേരെയുള്ള അക്രമവും ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആസൂത്രണത്തോടെയുള്ള ആക്രമണമാണെന്ന് മന്ത്രി കെകൃഷ്ണന്‍കുട്ടി പ്രതികരിച്ചു. ഇപ്പോഴുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണോ ഇതിന് പിന്നിലെന്ന് ന്യായമായും സംശയമുണ്ട്. എന്നാല്‍ അന്വേഷണം നടത്താതെ അത് എങ്ങനെ പറയാനാകും. പോലീസ് അന്വേഷിച്ച് കാര്യങ്ങള്‍ കൃത്യമായി പുറത്ത് കൊണ്ടുവരട്ടേ. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.