Connect with us

Kerala

ആര്‍ എസ് എസ് പ്രവര്‍ത്തകനെതിരായ ആക്രമണം; മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍

ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമല്ലെന്നും വ്യക്തിവൈരാഗ്യമാണെന്നും പോലീസ്.

Published

|

Last Updated

തിരുവനന്തപുരം | കാട്ടാക്കടയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വിഷ്ണുവിനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ ഉള്‍പ്പെടെയാണ് കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തത്.

മറ്റൊരു പ്രതി ജിത്തു ഒളിവിലാണ്. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമല്ലെന്നും വ്യക്തിവൈരാഗ്യമാണെന്നും പോലീസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് സംഭവം. അമ്പലത്തിന്‍കാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെയാണ് വിഷ്ണുവിന് കുത്തേറ്റത്. തലക്കോണം സ്വദേശിയായ വിഷ്ണു ബൈക്കില്‍ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിഷ്ണു കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Latest