Connect with us

Kerala

ഇ ഡിക്ക് നേരെയുണ്ടായ ആക്രമണം; ഡിജിപിയോട് വിശദീകരണം തേടി ഗവര്‍ണര്‍

ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയ ഇഡി സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഫോണിലൂടെ വിഷയത്തില്‍ ഡിജിപി വിശദീകരണം നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു, ഇതിനിടെയാണ് ഗവര്‍ണര്‍ വിശദാംശം തേടിയത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്കു നേരെ ആണ് സിപിഎം ആക്രമണം ഉണ്ടായത്.

 

Latest