Connect with us

Kerala

ബൈക്ക് അപകടത്തില്‍ അഭിഭാഷകന്‍ മരിച്ചു

വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന അനൂപ് സഞ്ചരിച്ച ബൈക്ക്, ഒരു ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു

Published

|

Last Updated

കൊല്ലം | ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഭിഭാഷകന്‍ മരിച്ചു. കടയ്ക്കല്‍ ആനപ്പാറ സ്വദേശി അഡ്വ. അനൂപ് ബി എസ് (35) ആണ് മരിച്ചത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനാണ് അനൂപ്.

ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്. നിലമേല്‍ ഭാഗത്ത് നിന്ന് കടയ്ക്കലിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന അനൂപ് സഞ്ചരിച്ച ബൈക്ക്, ഒരു ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അനൂപിനെ ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കടയ്ക്കലിലെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest