Connect with us

National

ഹൈദരാബാദില്‍ തെരുവ് നായ്ക്കളുടെ ആക്രമണം: അഞ്ചുവയസുകാരന് ദാരുണാന്ത്യം

കുട്ടിയെ തെരുവ് നായ്ക്കള്‍ കടിച്ചു കൊല്ലുകയായിരുന്നു.

Published

|

Last Updated

ഹൈദരാബാദ്| ഹൈദരാബാദില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരന് ദാരുണാന്ത്യം. ഞായറാഴ്ചയാണ് കുട്ടിയെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

കുട്ടിയുടെ പിതാവ് സംഭവം നടന്ന പാര്‍പ്പിട സമുച്ചയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയാണെന്നാണ് വിവരം. കുട്ടി കളിക്കുന്നതിനിടെ മൂന്ന് നായ്ക്കള്‍ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ വയര്‍ നായ്ക്കള്‍ കടിച്ചു കീറി. കുട്ടി രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും നായ്ക്കള്‍ പിന്മാറിയില്ല.

കുട്ടിയുടെ കരച്ചില്‍ കേട്ട് പിതാവ് ഓടിയെത്തിയെങ്കിലും രക്തം വാര്‍ന്നൊഴുകുകയായിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ലോക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

 

 

Latest