Connect with us

Kerala

ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ വന്‍തോതില്‍ പഴകിയ മത്സ്യം പിടികൂടി

മൂന്ന് ലോറികളില്‍ നിന്നാണ് പഴകിയതും പൂപ്പല്‍ ബാധിച്ചതുമാണ് മത്സ്യം പിടികൂടിയത്.

Published

|

Last Updated

കൊല്ലം | ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ ദിവസം രാത്രി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ പഴകിയ മത്സ്യം പിടികൂടി. 10,750 കിലോ ചൂരയാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ മൂന്ന് ലോറികളില്‍ നിന്നാണ് പഴകിയതും പൂപ്പല്‍ ബാധിച്ചതുമാണ് മത്സ്യം പിടികൂടിയത്.

പുനലൂര്‍, കരുനാഗപ്പള്ളി, ആലങ്കോട് എന്നിവിടങ്ങളിലേക്ക് എത്തിച്ചതായിരുന്നു ഈ മത്സ്യം. തമിഴ്‌നാട്ടിലെ കടലൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ നിന്നാണ് ഈ ലോഡുകള്‍ എത്തിച്ചത്. ഓപറേഷൻ മത്സ്യ എന്ന ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നടപടിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.