Connect with us

Pathanamthitta

നിയമസഭാ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ 31 സ്ഥാനാര്‍ഥികള്‍ക്കായി 60 സെറ്റ് പത്രിക

പത്തനംതിട്ട ജില്ലയില്‍ 25 പ്രശ്നബാധിത ബൂത്തും 163 പ്രശ്നസാധ്യത ബൂത്തും

Published

|

Last Updated

പത്തനംതിട്ട |  നിയമസഭാ തിരഞ്ഞെടുപ്പിനായി പത്തനംതിട്ട ജില്ലയില്‍ 31 സ്ഥാനാര്‍ഥികള്‍ക്കായി 60 സെറ്റ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അവസാന ദിനമായ ഇന്ന് 45 സെറ്റ് പത്രിക കൂടി സമര്‍പ്പിച്ചു. ആറന്മുള നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി മൂന്ന് സെറ്റ്, സി പി എം സ്ഥാനാര്‍ഥി വീണാ ജോര്‍ജ് ഒരു സെറ്റ്, സി പി എം സ്ഥാനാര്‍ഥി ശങ്കരന്‍ ഒരു സെറ്റ്, ബി ജെ പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ മൂന്ന് സെറ്റ്, ബി എസ് പി സ്ഥാനാര്‍ഥി വി ആര്‍ പ്രഭാകരന്‍ ഒരു സെറ്റ്, സ്വതന്ത്ര സ്ഥാനാര്‍ഥി എസ് രാമചന്ദ്രന്‍ ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് മുന്നില്‍ സമര്‍പ്പിച്ചു. തിരുവല്ല നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. വര്‍ഗീസ് മാമ്മന്‍ രണ്ട് സെറ്റും ബി ജെ പി സ്ഥാനാര്‍ഥി അനൂപ് ആന്റണി രണ്ട് സെറ്റും ബി എസ് പി സ്ഥാനാര്‍ഥി രമേശ് രണ്ട് സെറ്റും സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ കെ സുരേന്ദ്രന്‍, സീന്‍ തോമസ്, അജു അലക്‌സ്, തോമസ് മാമന്‍ എന്നിവര്‍ ഓരോ സെറ്റ് പത്രിക വീതം വരണാധികാരിക്ക് നല്‍കി. കോന്നി നിയോജക മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ഥി അഡ്വ. കെ യു ജനീഷ് കുമാര്‍ ഒരു സെറ്റ് പത്രിക വരണാധികാരിക്കും രണ്ട് സെറ്റ് പത്രിക ഉപവരണാധികാരിക്കും സമര്‍പ്പിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതീഷ് കൊച്ചുപറമ്പില്‍ രണ്ട് സെറ്റും സ്വതന്ത്ര സ്ഥാനാര്‍ഥി വര്‍ഗീസ് ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് നല്‍കി. കോന്നി നിയോജക മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ഥി ആര്‍ ബി രാജീവ് കുമാര്‍ ഒരു സെറ്റ്, ബിഡിജെഎസ് സ്ഥാനാര്‍ഥികളായ റ്റി പി സുന്ദരേശന്‍, പി ജഗത്പ്രിയ എന്നിവര്‍ ഓരോ സെറ്റ് പത്രികയും ഉപവരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു. അടൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. സി വി ശാന്തകുമാര്‍ മൂന്ന് സെറ്റും ബി ജെ പി സ്ഥാനാര്‍ഥി അഡ്വ. കെ പ്രതാപന്‍ മൂന്ന് സെറ്റും ബി എസ് പി സ്ഥാനാര്‍ഥി സി എഫ് ശിവകുമാര്‍ ഒരു സെറ്റും സി പി ഐ സ്ഥാനാര്‍ഥി അച്ചുതന്‍ ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് മുമ്പാകെ നല്‍കി. റാന്നി നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പഴകുളം മധു നാല് സെറ്റ്, ട്വന്റി-20 സ്ഥാനാര്‍ഥി തോമസ് കെ സാമുവേല്‍ രണ്ട് സെറ്റ്, കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി വിപിന്‍ ഒരു സെറ്റ്, ബി ജെ പി സ്ഥാനാര്‍ഥി ശ്രീഹരി ഒരു സെറ്റ് പത്രികയും ഉപവരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു. തിരുവല്ലയില്‍ 15, റാന്നി 11, ആറന്മുള, കോന്നി നിയോജകമണ്ഡലത്തില്‍ 12 വീതവും അടൂരില്‍ 10 നാമനിര്‍ദേശ പത്രികയുമാണ് ആകെ സമര്‍പ്പിച്ചത്.

ജില്ലയില്‍ 25 പ്രശ്നബാധിത ബൂത്ത്

പത്തനംതിട്ട ജില്ലയില്‍ 25 പ്രശ്നബാധിത ബൂത്തും 163 പ്രശ്നസാധ്യത ബൂത്തും. അടൂര്‍ – 13 , തിരുവല്ല-നാല് , കോന്നി-നാല് , റാന്നി – നാല് എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ കണക്ക്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും. പോളിംഗ് ഉദ്യോഗസ്ഥര്‍ ബൂത്തുകളില്‍ എത്തുന്നതു മുതലുള്ള നടപടി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കാണാന്‍ കഴിയും വിധമുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. വെബ്കാസ്റ്റിംഗ് സാധ്യമല്ലാത്ത ബൂത്തുകളില്‍ റെക്കോഡിംഗ് ഉള്ള സിസിടിവി സജ്ജമാക്കും.
ജില്ലയില്‍ 163 പ്രശ്ന സാധ്യത ബൂത്തുകളുമുണ്ട്. ആറന്മുള -54, അടൂര്‍ – 43, തിരുവല്ല-22 , കോന്നി-38, റാന്നി – ആറ് എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ കണക്ക്.

 

Latest