Connect with us

Kerala

ജയിലിന് പുറത്ത് 'മാസ്' പ്രകടനം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ വിഡിയോ വിവാദത്തില്‍

പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ജയില്‍ വകുപ്പിന്റെ കര്‍ശനമായ നിര്‍ദ്ദേശമുണ്ടായിരുന്നു.

Published

|

Last Updated

കാസര്‍കോട്| പെരിയ ഇരട്ടക്കൊലക്കേസ് പ്രതി പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ച് സമൂഹമാധ്യമങ്ങളില്‍ റീല്‍സ് വീഡിയോ പങ്കുവെച്ചത് വിവാദത്തില്‍. കേസിലെ പ്രതിയായ അശ്വിനാണ് ജയില്‍ അധികൃതരുടെ കര്‍ശന നിര്‍ദേശങ്ങള്‍ ലംഘിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

സിനിമയിലെ മാസ് ഡയലോഗിന്റെ പശ്ചാത്തലത്തില്‍, സിഗരറ്റ് വലിച്ചും മീശ പിരിച്ചുമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ജയില്‍ വകുപ്പിന്റെ കര്‍ശനമായ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍, ഈ നിയമങ്ങളെല്ലാം അട്ടിമറിച്ചാണ് പ്രതിയുടെ പ്രകടനം.

വിവാദമായതോടെ വീഡിയോ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തു. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികള്‍ക്ക് കൂട്ടപരോള്‍ അനുവദിച്ചതിനെതിരായ വിമര്‍ശനങ്ങള്‍ കെട്ടടങ്ങി തുടങ്ങുമ്പോഴാണ് കേസിലെ പുതിയ വിവാദം. സംഭവം വാര്‍ത്തയായതോടെ വിഷയത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights:
An accused in the controversial Periya double murder case, Ashwin, has sparked a major row by violating strict parole conditions to share a cinematic reels video on Instagram. The video featured the accused smoking and posing to a popular movie dialogue, defying the prison department’s explicit ban on social media usage during parole. Although the video was quickly deleted following a public backlash, the Home Department has officially launched an investigation into the security breach.

Latest