Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റ്; ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ കെ ജയരാജന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Published

|

Last Updated

പലക്കാട്| മുഖ്യമന്ത്രി വി ഡി സതീശനെ അപകീര്‍ത്തിപ്പെടുത്തിയ ഫോട്ടോ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഒറ്റപ്പാലം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ കെ ജയരാജന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ മാസം 29നാണ് പ്രതി മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിത്.
സാമൂഹത്തില്‍ ലഹളയും വിദ്വേഷവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോട്ടോ പങ്കുവെച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്.

കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സമൂഹമാധ്യമം വഴി അപമാനിച്ചെന്ന പരാതിയില്‍ ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പളിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.പൊതുവിദ്യാഭ്യാസ വകുപ്പാണ് നടപടി എടുത്തത്.

Content Highlights:
The police have registered a case against a native of Ottapalam for allegedly spreading a defamatory photo of the Chief Minister on social media. The action was taken based on a complaint filed by Block Congress President N K Jayarajan, stating that the post aimed to create social unrest and hatred. This development comes shortly after the Public Education Department suspended an Attingal school principal for a similar offense against the Chief Minister.

Latest