International
സൈനികോപദേശകന്റെ കൊലപാതകം; ഇസ്‌റാഈല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍
ഹമാസിനോട് തോല്‍ക്കുകയാണെന്ന് ഇസ്‌റാഈല്‍ പ്രതിരോധ വിഭാഗം മുന്‍ തലവന്‍ ഡാന്‍ ഹലുട്‌സ്.

ടെഹ്‌റാന്‍ | സൈനികോപദേശകന്റെ കൊലപാതകത്തില്‍ പ്രതിഷേധം കടുപ്പിച്ച് ഇറാന്‍. ഇസ്‌റാഈല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ പ്രതിരോധ സേന പറഞ്ഞു. പ്രതികാരം ഉചിത സമയത്തും സ്ഥലത്തുമുണ്ടാകുമെന്ന് സേന വ്യക്തമാക്കി.
അതിനിടെ, ഹമാസിനോട് നാം തോല്‍ക്കുകയാണെന്ന് ഇസ്‌റാഈല്‍ പ്രതിരോധ വിഭാഗം മുന്‍ തലവന്‍ ഡാന്‍ ഹലുട്‌സ് പറഞ്ഞു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ മാറ്റാതെ വിജയം സാധ്യമല്ലെന്നും ഹലുട്‌സ് പ്രതികരിച്ചു.
യു എസ് ആക്രമണം: പ്രതിഷേധവുമായി ഇറാഖ്
യു എസ് ആക്രമണത്തില്‍ പ്രതിഷേധവുമായി ഇറാഖ് രംഗത്തെത്തി. എന്തിന്റെ പേരിലായാലും അമേരിക്ക നടത്തിയ വ്യോമാക്രമണം പൊറുപ്പിക്കാനാകില്ല. ഇറാഖിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും ഇറാഖ് വ്യക്തമാക്കി.
---- facebook comment plugin here -----