asian games 2023
ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍
മ്യാന്മറുമായുള്ള മത്സരം സമനിലയിലാകുകയായിരുന്നു.

വാംഗ് ചൗ| ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇന്ന് മ്യാന്മറുമായുള്ള മത്സരം സമനിലയിലാകുകയായിരുന്നു. സഊദി അറേബ്യയാണ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളി.
മ്യാന്മറുമായുള്ള മത്സരം 1-1 എന്ന സ്‌കോറിലാണ് കലാശിച്ചത്. 23ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയാണ് ഇന്ത്യക്ക് ഭാഗ്യമായത്. മ്യാന്മര്‍ താരം ലിന്‍ ഇന്ത്യയുടെ റഹീം അലിയെ ടാക്കിള്‍ ചെയ്യുകയും റഫറി പെനാല്‍റ്റി വിധിക്കുകയുമായിരുന്നു. കിക്കെടുത്ത ഛേത്രി മ്യാന്മര്‍ വലയുടെ ഇടതുമൂലയില്‍ ബോള്‍ നിക്ഷേപിച്ചു.
74ാം മിനുട്ടില്‍ മ്യാന്മര്‍ സമനില പിടിച്ചു. ക്യാവ് ഹത്വെയുടെ ഹെഡറിലാണ് മ്യാന്മര്‍ ഗോള്‍ നേടിയത്. മത്സരം പൊതുവെ പരുക്കനായിരുന്നു.
---- facebook comment plugin here -----