Connect with us

National

ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണം

1759 പോയിന്റ് നേടിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്.

Published

|

Last Updated

ഹാങ്ചൗ | ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണത്തിളക്കം. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കര്‍, റിഥം സാങ് വാ്ന്‍, ഇഷാ സിങ്ങ് ത്രയമാണ് സ്വര്‍ണ്ണം നേടിയത്.ഇന്ത്യ നേടുന്ന നാലാം സ്വര്‍ണമാണിത്

1759 പോയിന്റ് നേടിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ചൈനയാണ് രണ്ടാമത്. വെങ്കലം കൊറിയ സ്വന്തമാക്കി.വനിതകളുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷന്‍സ് ടീം വിഭാഗത്തിലാണ് ഇന്ത്യയുടെ വെള്ളി മെഡല്‍ നേട്ടം. സിഫ്റ്റ് കൗര്‍ സമാറ, ആഷി ചൗക്സി, മാനിനി കൗശിക് സഖ്യമാണ് വെള്ളി മെഡല്‍ നേടിയത്.ഫൈനലില്‍ 1764ന പോയിന്റ് നേടിയാണ് ഇന്ത്യ വെള്ളി മെഡല്‍ നേടിയത്.

---- facebook comment plugin here -----

Latest