aravind kejriwal
മൃദു ഹിന്ദുത്വ ആരോപണങ്ങളില്‍ മറുപടിയുമായി അരവിന്ദ് കേജ്രിവാള്‍
താന്‍ ഹിന്ദുവായതിനാലാണ് ക്ഷേത്രത്തില്‍ പോകുന്നതെന്ന് കേജ്രിവാള്‍ പറഞ്ഞു
ന്യൂഡല്‍ഹി | തനിക്കെതിരെയുള്ള മൃദു ഹിന്ദുത്വ ആരോപണങ്ങളില്‍ മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. താന്‍ ഹിന്ദുവായതിനാലാണ് ക്ഷേത്രത്തില്‍ പോകുന്നതെന്ന് കേജ്രിവാള്‍ പറഞ്ഞു.
ക്ഷേത്രങ്ങളില്‍ പോകുന്നതില്‍ യാതൊരു തെറ്റുമില്ല. ഞാന്‍ ഒരു ഹിന്ദുവാണ്. ഞാന്‍ രാമ ക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലും പോകും. ആര്‍ക്കെങ്കിലും അതില്‍ എന്തെങ്കിലും കുഴപ്പമുണ്ടാകുന്നത് എന്തിനാണ്? തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിനാണ്. ഇക്കാര്യത്തില്‍ ജനങ്ങള്‍ തീരുമാനം എടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ഗോവ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേജ്രിവാളിന്റെ വാഗ്ദാനങ്ങളും പ്രവൃത്തികളും മൃദു ഹിന്ദുത്വയുടെ പ്രകടനമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു കേജ്രിവാള്‍.







