Connect with us

National

ഇ ഡി ആവര്‍ത്തിച്ച് സമന്‍സ് അയക്കുന്നതിന് പകരം കോടതിയുടെ ഉത്തരവിനായി കാത്തിരിക്കണമെന്ന് അരവിന്ദ് കെജ് രിവാള്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുമായുള്ള സഖ്യം എ എ പി അവസാനിപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബി ജെ പി ശ്രമിക്കുന്നതെന്നും കെജ് രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ആവര്‍ത്തിച്ച് സമന്‍സ് അയക്കുന്നതിന് പകരം ഇ ഡി കോടതിയുടെ ഉത്തരവിനായി കാത്തിരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഏഴാമത്തെ സമന്‍സും തള്ളിയാണ് കെജ് രിവാള്‍ ഇ ഡി യോട് കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുമായുള്ള സഖ്യം എ എ പി അവസാനിപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബി ജെ പി ശ്രമിക്കുന്നതെന്നും കെജ് രിവാള്‍ പറഞ്ഞു. എ എ പി ഇന്ത്യ മുന്നണി വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഡല്‍ഹി മന്ത്രിമാരായ അതിഷി, സൗരവ് ഭരദ്വാജ് ഉള്‍പെടെയുള്ള നിരവധി എ എ പി നേതാക്കള്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി ബി ജെ പി ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായും ഇന്ത്യ മുന്നണിയുമായും സഖ്യത്തിലെത്തിയാല്‍ കെജ് രിവാളിനെ അറസ്റ്റ് ചെയ്യുമെന്നും ഇ ഡി , സി ബി ഐ തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ നടപടിയെടുക്കുമെന്നും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായാണ് ഇവര്‍ വ്യക്തമാക്കിയിരുന്നത്.

Latest