Connect with us

National

അരുണാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം; മൂന്ന് പേരെ കാണാതായി

ലോവര്‍ സുബന്‍സിരി, കെയ് പന്യോര്‍ ജില്ലകളിലെ ഗ്രമങ്ങള്‍ വെള്ളത്തിനടിയിലായി.

Published

|

Last Updated

ഇറ്റാനഗര്‍| കനത്ത മഴയെ തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം. പ്രളയത്തില്‍ ലോവര്‍ സുബന്‍സിരി, കെയ് പന്യോര്‍ ജില്ലകളിലെ ഗ്രമങ്ങള്‍ വെള്ളത്തിനടിയിലായി. കെയി പന്യോര്‍ ജില്ലയിലെ യസാലി സര്‍ക്കിളില്‍ പെട്ട പൂസയ്ക്ക് സമീപമുള്ള നീപ്‌കോ പ്രോജക്ട് കോളനിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേരെ കാണാതായി. വെള്ളപ്പൊക്കം മൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. പ്രധാന ഹൈവേ പാലം ഒലിച്ചുപോയി.

ലുക്‌സിന്‍ ഗ്രാമത്തില്‍ വീടുകള്‍ക്ക് പുറമെ കൈതച്ചക്ക, വാഴ, ഓറഞ്ച് തുടങ്ങിയ കാര്‍ഷിക വിളകള്‍ക്ക് വലിയ നാശമുണ്ടായി. വരും ദിവസങ്ങളില്‍ അരുണാചല്‍ പ്രദേശില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

യസാലി സ്റ്റേഷനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 72.8 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിശക്തമായ മഴ പെയ്താതിനാല്‍ പര്‍വത ചരിവുകളില്‍ നിന്ന് വെള്ളം കുത്തിയൊലിച്ച് വന്നതാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായത്. വരും ദിവസങ്ങളിലും ഈ മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി.

Content Highlights:
Flash floods in Arunachal Pradesh have submerged multiple villages in Lower Subansiri and Keyi Panyor districts, leaving three people missing. The severe flooding has washed away a vital highway bridge, significantly disrupting ongoing rescue operations in the region. The IMD has issued a warning for continued heavy rainfall and potential landslides in the coming days.

Latest