Connect with us

National

കശ്മീരില്‍ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി സൈന്യം

സൈന്യത്തിന്റെ നിരീക്ഷക സംഘമാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കശ്മീരിലെ ഉറി മേഖലയില്‍ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ബാരമുല്ല ജില്ലയിലെ ഉറി മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.

സൈന്യത്തിന്റെ നിരീക്ഷക സംഘമാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. പ്രദേശത്ത് സൈന്യം തെരച്ചില്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇരു വിഭാഗവും തമ്മില്‍ വെടിവെപ്പുണ്ടായി. പാകിസ്താന്‍ ഇന്ത്യയിലേക്ക് ഡ്രോണ്‍ അയക്കുകയും ഇന്ത്യന്‍ സൈന്യം അതിനു നേരെ വെടിവെക്കുകയും ചെയ്തു. ഇതോടെ ഡ്രോണിനെ പാകിസ്താന്‍ പിന്‍വലിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

 

Latest