Connect with us

football

ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റ വേദിയായി കേരളത്തെ പരിഗണിക്കുന്ന കാര്യം ചര്‍ച്ചയായി

Published

|

Last Updated

തിരുവനന്തപുരം | അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ ഉടന്‍ കേരളം സന്ദര്‍ശിക്കും. കായിക മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ സ്‌പെയിനിലെ മാഡ്രിഡില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റ വേദിയായി കേരളത്തെ പരിഗണിക്കുന്ന കാര്യം ചര്‍ച്ചയായി. അതിനെ തുടര്‍ന്ന് അസ്സോസിയേഷന്‍ ഉടന്‍ തന്നെ കേരളം സന്ദര്‍ശിക്കുന്നതിന് താത്പര്യം അറിയിച്ചു. അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറഷന്‍ കേരളത്തില്‍ ഫുട്‌ബോള്‍ പരിശീലന കേന്ദ്രം തുടങ്ങാനും സാധ്യതയുണ്ട്. ഫെഡറേഷന്റെ പ്രതിനിധികളുടെ സന്ദര്‍ശനത്തിനു പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ ടീമും കേരളം സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിക്ക് ഒപ്പം കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്‌പെനിലെ മാഡ്രിഡില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ എല്ലായ്‌പ്പോഴും ഹൃദയപൂര്‍വം സ്വീകരിക്കുന്നതായി അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ ചര്‍ച്ചയില്‍ അറിയിച്ചു.

Latest